അറ്റകുറ്റപണി പയ്യന്നൂർ നഗരസഭാബൈപാസ് 22 മുതൽ മുതൽ അsച്ചിടും



എൽ.ഐ.സി ജംഗ്ഷൻ മുതൽ പെരുമ്പ വരെയുള്ള ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ 22-3 -22 ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതിന് തീരുമാനിച്ചു.


പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ സി.ഐ.ടി.യു ഓഫീസ് – ടി.പി. സ്റ്റോർ റോഡ് വഴി പെരുമ്പയിൽ പ്രവേശിക്കണം.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പഴയ ബസ്റ്റാന്റ് – പെരുമ്പ മെയിൻ റോഡ് വഴി പോകണം.

ചെറിയ വാഹനങ്ങൾ(ലൈറ്റ് വെഹിക്കിൾസ് ) മെയിൻ റോഡിൽ പ്രവേശിക്കാതെ പരമാവധി ഇടറോഡുകളുടെ സൗകര്യം ഉപയോഗപ്പെടുത്തണം.

സി.ഐ.ടി.യു ഓഫീസ് – സഹകരണ ആശുപത്രി റോഡുകളിൽ സ്വകാര്യ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

സെന്റ്മേരിസ് സ്കൂൾ വാഹനങ്ങൾ വടക്കുഭാഗത്തുളള ഗേറ്റ് വഴി സ്കൂളിലേക്ക് പ്രവേശിക്കേണ്ടതാണ്.

ബൈപ്പാസ് റോഡ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ കാര്യക്ഷമമായി ഇടപെടുമെന്ന് പോലീസ് അധികാരി യോഗത്തിൽ അറിയിച്ചു

യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ബ്ല്യു. ഡി ഓഫീസേർസ്, പോലീസ്, ചേമ്പർ- വ്യാപാരി വ്യവസായി പ്രതിനിധികൾ, ബസ് – ഓട്ടോറിക്ഷ , ഹോട്ടൽ പ്രതിനിധികൾ , പൗരസമിതി പ്രതിനിധി, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement