ദില്ലി: നാഷനല്‍ ഹെല്‍ത്ത് മിഷനു (ആരോഗ്യ കേരളം) കീഴില്‍ കേരളത്തിലെ 14 ജില്ലകളില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) (Staff Nurse) 1506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 21 വരെ ഓണ്‍ലൈനായിട്ട് അപേക്ഷ സമര്‍പ്പിക്കാം. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേനയുള്ള കരാര്‍ നിയമനമാണ്. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കണം. ബിഎസ്‌സി നഴ്സിങ് അല്ലെങ്കില്‍ ജിഎന്‍എം, ഒരു വര്‍ഷ പരിചയം എന്നിങ്ങനെയാണ് യോഗ്യതകള്‍. 40 വയസ്സാണ് പ്രായപരിധി. 2022 മാര്‍ച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. നാലു മാസമാണ് പരിശീലന കാലയളവ്. പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 17,000+1000 രൂപ യാത്രാബത്തയും നല്‍കും. യോഗ്യത, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 325 ഫീസ് ഓണ്‍ലൈനായിട്ടാണ് അടക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.cmdkerala.net, www.arogyakeralam.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Post a Comment