രാജ്യത്ത് 12നും 14നും ഇടയ്ക്കുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ബുധനാഴ്ച മുതൽ; 60 വയസ് കഴിഞ്ഞ എല്ലാവർക്കും മുൻകരുതൽ ഡോസ്



ന്യൂഡൽഹി: രാജ്യത്ത് 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ, ഇതിനകം 12 വയസ്സിന് മുകളിലുള്ളവർ) കോവിഡ് 19 വാക്സിനേഷൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2022 മാർച്ച് 16 മുതലായിരിക്കും ഇവർക്ക് വാക്സിൻ നല്‍കി തുടങ്ങുക. ശാസ്ത്രീയ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമിക്കുന്ന കോർബെവാക്‌സ് ആയിരിക്കും നൽകുക. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ 14 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഇതിനകം തന്നെ കോവിഡ് 19 വാക്സിൻ നൽകുന്നുണ്ട്.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് 19 മുൻകരുതൽ ഡോസിന് അർഹത വിവിധ രോഗങ്ങളുള്ളവർക്ക് മാത്രമെന്ന നിബന്ധന ഉടനടി നീക്കം ചെയ്യാനും സർക്കാർ തീരുമാനിച്ചു. മാർച്ച് 16 മുതൽ, 60 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും കോവിഡ് 19 വാക്‌സിന്റെ മുൻകരുതൽ ഡോസിന് അർഹതയുണ്ടായിരിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement