കണ്ണൂർ: കാൻസർ ചികിത്സയ്ക്കുള്ള പുതിയ മരുന്ന് കണ്ടെത്തി കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പ്. ഡോ സാബു , ഡോ. എം. ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരുടെ 10 വർഷത്തെ ഗവേഷണ ഫലമാണിത്. കാൻസറസ് കോശങ്ങളുടെ വളർച്ച വേഗത്തിലാക്കുന്ന ഫാറ്റി ആസിഡ് സിൻതെയ്സിൻ്റെ (എഫ് എ എസ് ) പ്രവർത്തനം തടയുന്ന എൻസൈം ഇൻഹിബിറ്ററിനെയാണ് സംഘം വികസിപ്പിച്ചത്. ഇതിന് നിലവിലുള്ള മരുന്നുകളെക്കാൾ പാർശ്വഫലം കുറവാണെന്നും കൂടാതെ ഗുണമേറെയാണെന്നുമാണ് വിലയിരുത്തൽ. വൈദ്യുതശാസ്ത്ര രംഗത്ത് നാഴികക്കല്ലാകാൻ പോകുന്ന ഈ കണ്ടുപിടിത്തം യു എസ് പേറ്റൻ്റും നേടി.
Post a Comment