ന്യൂഡെല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം മുതല്‍ തുറക്കാമെന്ന് അറിയിച്ച് സുപ്രീംകോടതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്
അങ്കണവാടികള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ജനുവരി 31നകം അറിയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ അങ്കണവാടികള്‍ അടച്ചിട്ടതോടെ മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങള്‍ മുടങ്ങുന്നതായി ഹരജിയില്‍ ആരോപിച്ചിരുന്നു. മുഴുവന്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.
Post a Comment