തൃശൂർ: സംസ്ഥാനത്ത് റേഷൻ മുൻഗണനേതര സബ്സിഡി (എൻ.പി.എസ്) പട്ടികയിലെ ഒഴിവുകൾ സർക്കാർ നികത്തുന്നു. മുൻഗണന പട്ടികയിൽ നിന്ന് പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണിത്.
2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്സിഡി (എൻ.പി.എസ്) വിഭാഗത്തിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുന്നത്. അന്ത്യോദയ, മുൻഗണന കാർഡുടമകൾക്ക് മാത്രമാണ് നിലവിൽ കേന്ദ്രസർക്കാറിെൻറ സൗജന്യ റേഷൻ വിഹിതം ലഭിക്കുന്നത്.
സംസ്ഥാനത്താകെയുള്ള 89,43,724 കാർഡുകളിൽ 1,54,80,040 പേർക്ക് മാത്രമാണിത്. സംസ്ഥാന സർക്കാറിെൻറ സബ്സിഡി ലഭിക്കുന്ന 24,73,243 എൻ.പി.എസ് നീല കാർഡുകളിൽ 1,01,41,516 പേരാണ് ഗുണഭോക്താക്കളായുള്ളത്. നീല കാർഡിലെ ഒരംഗത്തിന് നാല് രൂപ നിരക്കിൽ രണ്ട് കിലോ അരിയും രണ്ട് പാക്കറ്റ് ആട്ടയുമാണ് നൽകുന്നത്.
എന്നാൽ, എൻ.പി.എസ് വിഭാഗത്തിലെ ഒഴിവുകൾ നികത്താൻ കൃത്യമായ നടപടികളല്ല പൊതുവിതരണ വകുപ്പ് സ്വീകരിക്കുന്നത്. പുതിയ അപേക്ഷ ക്ഷണിച്ച് അദാലത്ത് നടത്തുന്നതിന് പകരം നേരത്തെ മുൻഗണന പട്ടിക തയാറാക്കിയപ്പോൾ പുറത്തുപോയവരെ ഉൾപ്പെടുത്താനാണ് നിർദേശം.
മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ താലൂക്ക് തലത്തിൽ അഞ്ച് അദാലത്തുകളും പരാതി പരിഹാര ഹിയറിങ്ങുകളും നടന്നിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് 30 മാർക്ക് ലഭിച്ചവരാണ് മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അന്ത്യോദയ, മുൻഗണന കാർഡ് ഉടമകൾ.
ഇപ്രകാരം നടത്തിയ അദാലത്തുകളിൽ 30 മാർക്കിൽ താഴെ ലഭിച്ചവരെ മാർക്കിെൻറ മുൻഗണന ക്രമത്തിൽ പുതുതായി മുൻഗണനേതര പട്ടികയിൽ ചേർക്കാനാണ് നിർദേശം. സർക്കാർ ജോലി, ആദായനികുതി നൽകുന്നവർ, പ്രതിമാസ വരുമാനം 25,000 കൂടുതലായവർ, 1000 ചതുരശ്ര അടിയിൽ അധികം വിസ്തീർണമുള്ള വീടുള്ളവർ, ഒരേക്കർ സ്ഥലമുള്ളവർ, നാല് ചക്ര വാഹനമുള്ളവർ തുടങ്ങിയ ഏഴ് വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന പട്ടികയിൽ ഉൾപ്പെടാനാവില്ല.
അതിനാൽ, അപേക്ഷ നൽകാതെ പോയവർ ഏറെയാണ്. ഇവർക്ക് അപേക്ഷ നൽകുന്നതിന് ഉത്തരവിൽ നിർദേശമില്ല. ഇൗ മാസം 15നകം ഒഴിവ് നികത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
Post a Comment