കണ്ണൂർ : കോവിഡ് കാലത്ത് ചെറിയൊരു ഹോബിയായ് തുടങ്ങി ഇന്ന് പോർട്രേറ്റ് രചനയിൽ റെക്കോഡ് നേട്ടവുമായ് ശ്രുതിൻ പ്രകാശ്. അമ്മയുടെയും അനിയത്തിയുടെയും മുഖം ക്യാൻവാസിൽ പകർത്തിക്കൊണ്ടായിരുന്നു തുടക്കം. ആ ചിത്രങ്ങൾക്ക് ലഭിച്ച നല്ല അഭിപ്രായങ്ങളെ തുടർന്ന്. ശ്രുതിൻ ചിത്രകലയുടെ സാധ്യതകളെ ഗൗരവമായെടുക്കുകയും യൂട്യൂബിലൂടെ സ്റ്റെൻസിൽ ആർട്ട് പഠിക്കുകയും ചെയ്യ്തു. ഇതിലൂടെ ടൈപ്പോഗ്രാഫിലേക്ക് തന്റെ ചുവടുറപ്പിച്ചു.
ഡോ : എ പി ജെ അബ്ദുൽ കലാമിന്റെ പോർട്രേറ്റ് വളരെ വ്യത്യസ്ഥമായ രീതിയിൽ ഇന്ത്യ ഇതുവരെ വിക്ഷേപിച്ച 109 ഉപഗ്രഹങ്ങളുടെ പേരും വിക്ഷേപണ വാഹനത്തിന്റെ പേരും ഉപയോഗിച്ച് വരച്ചതിലൂടെ ഏറെ ജന ശ്രദ്ധ ലഭിച്ചു. ഇതിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ശ്രുതിനെ തേടിയെത്തി.ശിവപ്രകാശ് ശ്രീഷ്മ ദമ്പതികളുടെ മകനാണ്. ശ്രേയ സഹോദരി.
Post a Comment