കണ്ണൂരിൽ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.


കണ്ണൂരിൽ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാൻ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്.
എട്ടു വയസുള്ള മകൾ മാളൂട്ടി എന്ന അഭിനന്ദനയെ ശുചിമുറിക്കുള്ളിലെ ടാപ്പിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശുചിമുറിക്കുള്ളിൽ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
മൂത്ത മകനെ ഐസ്‌ക്രീം വാങ്ങാനായി കടയിൽ പറഞ്ഞയച്ച ശേഷമാണ് സജിത മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവസമയത്ത് ഭർത്താവ് മനോജ് ഒരു കിലോമീറ്റർ അകലെ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു. കടയിൽ നിന്ന് മകൻ തിരിച്ചെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. തുടർന്ന് മനോജിനെ വിളിച്ചു വരുത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.കുടിയാന്മല പൊലീസ് സ്ഥലത്തെത്തി. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന സജിതയുടെ ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് പൊലീസിന് ലഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement