പ്രണയ വിവാഹിതരായി രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി. കോട്ടയം വൈക്കത്താണ് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലേക്ക് തിരികെ എത്തിയ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
വ്യത്യസ്ത ജാതിയില്‍പെട്ട ശങ്കര നാരായണനും അതുല്യയും രണ്ടര വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ജോലി സംബന്ധമായ ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ ഭര്‍ത്താവിനേയും സുഹൃത്തിനേയും കൂട്ടി അതുല്യ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഈ സമയം അച്ഛനും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ആറുമാസം പ്രായമുള്ള കുഞ്ഞിനും ഉപദ്രവം ഏറ്റു. താലിമാല വീട്ടുകാര്‍ പൊട്ടിച്ചതായും വൈക്കം പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തിരിച്ചാണ് ആക്രമണമുണ്ടായത് എന്ന് പെണ്‍വീട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment