ന്യൂഡെല്‍ഹി: കര്‍ഷകര്‍ റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കർഷകർ ട്രാക്ടർ റാലി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിരോധ മന്ത്രിയുടെ അഭ്യർത്ഥന.
കർഷകർ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നതുപോലെ കാണാം ഇപ്പോൾ ഒന്നും പറയാനാകില്ല രാജ്നാഥ് സിംഗ് പറഞ്ഞു. കർഷകരുടെ പ്രശ്നം പഠിക്കാൻ സുപ്രീംകോടതി ആൾക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും അവർക്ക് സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്ക് സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു.ഒരു വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും ആ സമിതി കർഷകരുടെ നിലപാടുകൾ കേൾക്കുമെന്നും അതിനുശേഷം എന്തുവേണമെന്ന് തീരുമാനിക്കാമെന്നും അതുവരെ നടപ്പിലാക്കരുത് എന്നാണ് എന്നാണ് കോടതി ഉത്തരവിട്ടത്.അതേസമയം കർഷക സമരം 50 ദിവസം പിന്നിടുകയാണ്

Post a Comment