കണ്ണൂർ : ജില്ല ആശുപത്രിയിൽ ആദ്യം വാക്സിൻ സ്വീകരിച്ചത് എംസി സി ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം
കോവിഡ് ഫീൽഡ് വാക്സിൻ എല്ലാ പരീക്ഷ ഘട്ടവും കഴിഞ്ഞു തന്നെയാണ് എത്തിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 14000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് ലക്ഷ്യം.കൊവിഡ് രോഗലക്ഷണങ്ങളുള്ളവരും പോസ്റ്റീവായി ചികിത്സയില്‍ കഴിയുന്നവരും വാക്‌സിനേഷന് ഹാജരാകേണ്ടതില്ല. കൊവിഡ് നെഗറ്റീവായി 28 ദിവസത്തിനു ശേഷം മാത്രമേ അവര്‍ക്ക് കുത്തിവെപ്പ് നല്‍കൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസില്‍ താഴെയുള്ളവര്‍, മുമ്പ് ഏതെങ്കിലും കുത്തിവെപ്പ് എടുത്തതിനാല്‍ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല. ആദ്യ ഡോസ് എടുത്ത ശേഷം മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് നല്‍കുക.
Post a Comment