ബാംഗ്ലൂരിൽ വാഹനാപകടം കണ്ണൂർ സ്വദേശി മരിച്ചു.


കണ്ണൂർ പതിനേഴാം മൈലിലെ ആരിഫ മൻസിലിൽ കെ.കെ.അൻസാർ (35) ബാംഗ്ലൂരിൽ  ഞായറാഴ്ച രാവിലെ 10.30 ന് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ഹൊറമാവിൽ ഹാർഡ് വെയർ കട നടത്തുന്ന അൻസാർ താമസസ്ഥലത്ത് നിന്ന് കടയിലേക്ക് പോകുന്നതിനിടെ കേബിളിൽ തട്ടി നിലത്ത് വീണ അൻസാറിനെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അൻസാറിനെ ഇടിച്ച വാഹനം  നിർത്താതെ പോയി.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം കണ്ണവം വെളുമ്പത്ത് മഖാമിൽ കബറടക്കും.

ഭാര്യ: റാഹിമ മക്കൾ: റിജില ഷംറി, സഹറ,സൻഹ, റഹാന, മുഹമ്മദ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement