ദുഷ്ട പ്രചരണം നടത്തിയവർക്കുള്ള മറുപടി പോരാട്ടം തുടരും ലൈഫ് വിധിയിൽ അനിൽ അക്കര







കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത അനിൽ അക്കര എംഎൽഎ. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ് വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീട് മുടക്കിയെന്ന് ദുഷ്ട പ്രചാരണം നടത്തി വർക്കുള്ള മറുപടിയാണിത് എംഎൽഎ പറഞ്ഞു.
പൊതുജീവിതത്തിലെ ഏത് സ്ഥാനമാനങ്ങൾ നഷ്ടം വന്നാലും തന്റെ മണ്ഡലത്തിലെ അഴിമതിക്കെതിരായ പോരാട്ടം ജീവൻ ഉള്ളടത്തോളം
കാലം തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.സിപിഎം എന്ത് ദുഷ്പ്രചരണം നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് താൻ പിന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമരത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയും ലൈഫ് ഇടപാടിലെ ഇന്നത്തെ ഹൈക്കോടതി വിധിയും അഴിമതിക്കെതിരായും അവകാശങ്ങൾക്ക് വേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് കോടതികൾ മികച്ച പിന്തുണ നൽകുന്നു എന്നതിന്റെ തെളിവാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ കേസിലെ ഇന്നത്തെ കോടതി വിധി സർക്കാരിന് തിരിച്ചടിയായി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹരജി കോടതി തള്ളി. ലൈഫ് മിഷൻ സി ഇഒ യുവി ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്‌ടോബറിൽ രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്‌തിരുന്നു. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്‌ജി പി സോമരാജൻ അംഗീകരിക്കുകയും ചെയ്‌തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement