യുപിഐ വഴിയുള്ള പണക്കൈമാറ്റങ്ങൾക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിൽ യുപിഐ വഴിയുള്ള ഇടപാടിന്റെ അളവ് 30 ശതമാനമായി ഉയർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുപിഐ പണക്കൈമാറ്റങ്ങൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്.
അതേസമയം, കഴിഞ്ഞ നവംബറിൽ പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ് യുപിഐക്ക് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരുന്നു. ഇതോടെ ഇനി മുതൽ ഉപയോക്താക്കൾക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്താക്കൾക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്‌സപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
രണ്ടു വർഷമായി വാട്സപ്പ് പേയ്മെൻ്റ് സർവീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി പാർട്ണർഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകൾ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കർബർഗ് അറിയിച്ചു.
Post a Comment