ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ടെക് ഭീമനായ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ തൊഴിലാളി യൂണിയന്‍. 200ലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് യൂണിയന്‍ രൂപീകരിച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്. ന്യായമായ വേതനം, പ്രതികാര നടപടികള്‍ ഒഴിവാക്കുക, വിവേചനം തടയുക തുടങ്ങിയവയാണ് യൂണിയന്റെ ലക്ഷ്യമെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യൂണിയന് ഔദ്യോഗിക രൂപം നല്‍കിയതെന്നാണ് നേതാക്കള്‍ പറയുന്നു. ഇതുവരെ സ്ഥാപനത്തിലെ 226 ജീവനക്കാര്‍ക്ക് യൂണിയന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ഇവര്‍ അറിയിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഗൂഗിളും യുഎസ് ലേബര്‍ റെഗുലേറ്ററും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് യൂണിയന്‍ രൂപീകരണം.
അതേസമയം, യൂണിയന്‍ രൂപീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇതുവരെ ഗൂഗിള്‍ തയ്യാറായിട്ടില്ല.
Post a Comment