മൈസൂർ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൂടെ യാത്ര ചെയ്ത കണ്ണൂർ സ്വദേശി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ബിസിനസ് ആവശ്യത്തിന് മൈസൂരുവിലെത്തിയ കല്യാശ്ശേരി ഹാജിമൊട്ടയിലെ കിരിരകത്ത് നൗഷാദ് (48) ആണ് വാഹനാപകടത്തിൽ മരിച്ചത്.
മൈസൂരുവിലെ ബണ്ഡിപാളയയിൽവെച്ചാണ് സംഭവം. നാട്ടിൽ ബോട്ടിന്റെ വർക്ക്‌ഷോപ്പ് നടത്തുകയാണ് നൗഷാദ്. ഒരു ബോട്ടിന്റെ ഉടമസ്ഥനുമാണ്. ബോട്ടിന്റെ യന്ത്രഭാഗങ്ങൾ വാങ്ങാൻ വേണ്ടിയാണ് റൗഫിനൊപ്പം സ്വകാര്യവാഹനത്തിൽ മൈസൂരുവിലെത്തിയത്.
തുടർന്ന് വാഹനം പാർക്കുചെയ്തശേഷം ഓട്ടോറിക്ഷയിൽ പോകവേയാണ് അപകടമുണ്ടായത്. കാറിന്റെ വശത്തിൽ ഇടിച്ച ഓട്ടോയിൽനിന്ന് നൗഷാദും റൗഫും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ മൈസൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച അർധരാത്രിയോടെ മരിച്ചു.
ഒപ്പം ഓട്ടോയിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. കണ്ണൂർ അഴീക്കോട് അഴീക്കൽ സ്വദേശി റൗഫിനാണ് (40) പരിക്കേറ്റത്. ഇയാൾ നഗരത്തിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ അടക്കമുള്ള മേഖലയിലാണ് നൗഷാദ് ജോലിചെയ്യുന്നത്.
കല്യാശ്ശേരി ഹാജി മൊട്ടയിലെ ഇബ്രാഹിമിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: സുനീത (കോലത്തുവയൽ). മകൻ: ഷാനിസ്. സഹോദരങ്ങൾ: നെബീസ, മുഹമ്മദ് കുഞ്ഞി
Post a Comment