കൊച്ചി :ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ വില 80.47 രൂപയിൽലെത്തി. 86.48 രൂപയാണ് പെട്രോളിന് വില.
ഇറക്കുമതി ചുങ്കം, ക്രൂഡ് ഓയിൽ വില എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയിലും ഇന്ധനവിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു.
Post a Comment