കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും






ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമനങ്ങളും കാർഷിക പ്രക്ഷോഭങ്ങളും ആയി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി നടത്തിയ എട്ടാം വട്ട് ചർച്ചയാണ് പരാജയപ്പെട്ട പശ്ചാത്തലത്തിൽ വിഷയത്തിൽ സുപ്രീംകോടതി ഹർജി പരിഗണിക്കുമ്പോൾ അത് കർഷക സംഘടനയും കേന്ദ്ര സംസ്ഥാനങ്ങളും തമ്മിലുള്ള പോരാട്ടമായി മാറും.

ജനുവരി ആറിന് കാർഷിക നിയമങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം എൽ ശർമ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി 11 ലേക്ക് മാറ്റിവെച്ചു.
കർഷക സമരം നീണ്ടു പോകുന്നതിൽ കോടതി അതൃപ്‌തി  പ്രകടിപ്പിച്ചിരുന്നു.

ജനുവരി എട്ടിന് കർഷക സംഘടനകളുമായി എട്ടാം ഘട്ട ചർച്ച നടക്കുന്നുണ്ടെന്നും ഇതിൽ പ്രശ്നം പരിഹാരമാകുമെന്നും എന്നുള്ള പ്രതീക്ഷയെന്നും അറ്റോർണി ജനറൽ അറിയിച്ചതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് 11ലേക്ക് മാറ്റിയത്. എന്നാൽ പതിവുപോലെ തന്നെ എട്ടാം വട്ട ചർച്ചയും ഫലം കണ്ടില്ല. നിയമം പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിൻമാറാൻ കർഷകർ തയ്യാറായില്ല നിയമം പിൻവലിക്കില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇരുവിഭാഗവും നിലപാടിൽ ഉറച്ചു നിന്നത് ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് കർഷക സമരം അതിശക്തമായി.
സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജികളും കാർഷിക നിയമം ഭരണഘടനാ വിരുദ്ധമാണെന്നുള്ള ഹരജിയുമടക്കം  നാളെ പരിഗണിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement