ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൃത്രിമം ചേര്‍ത്ത് മിഠായി നിര്‍മിക്കുന്നതായി കണ്ടെത്തി. ഇന്‍ഡോറിലെ പാല്‍ഡയിലുള്ള കെഎസ് ഇന്‍ഡസ്ട്രീസിലാണ് മിഠായി നിര്‍മാണത്തിന് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വസ്‌തുത പുറത്ത് വന്നത്.
4200 കിലോ ലോലിപോപ്പും 5600 കിലോ മറ്റു മിഠായികളും അധികൃതര്‍ പിടിച്ചെടുത്തു. മിഠായി നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കളുടെ കൂട്ടത്തില്‍ ചാക്ക് നിറയെ പൊടിപോലുള്ള വസ്‌തു കണ്ട് നടത്തിയ പരിശോധനയിലാണ് ശരീരത്തിലിടുന്ന ടാല്‍കം പൗഡറാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഇന്‍ഡോര്‍ അഡിഷണല്‍ കളക്‌ടര്‍ അഭയ് ബെഡേക്കര്‍ പറഞ്ഞു. ഇത് ലോലിപോപ് പോലുള്ളവയില്‍ കൂടുതലായി ചേര്‍ക്കാറുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചു.കെഎസ് ഇന്‍ഡസ്ട്രീസ് ഉടമ കൃഷ്‌ണപതി അഗര്‍വാള്‍, സിമ്രാന്‍പതി വിജയ് എന്നിവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
Post a Comment