കണ്ണൂർ: കൊറോണക്കാലവും ലോക്ക്ഡൗണുമെല്ലാം സൃഷ്ടിച്ച മാനസികപിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാൻ ജനങ്ങൾക്ക് ആശയമായി കുടുംബശ്രീയുടെ 'സ്നേഹിത' ഹെൽപ്പ്ലൈൻ. ഒറ്റപ്പെട്ടു പോകുന്നവരുടെ ആകുലതകൾ കൂടാതെ കോവിഡിൻ്റെ ഭീതി, ഇതരസംസ്ഥാനത്തുനിന്ന് കോവിഡ് പാസ് ലഭ്യമാകുന്നത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾ, കമ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണസൗകര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് സ്നേഹിത കൈകാര്യം ചെയ്യുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ 34 ശതമാനം ഫോൺ കോളുകൾ വർധിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ 2007 ൽ പ്രവർത്തനം ആരംഭിച്ച സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്ക് ഇതുവരെയായി 1300 ഓളം കേസുകൾ കൈകാര്യം ചെയ്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ, തലശ്ശേരി സബ് ജയിൽ, എസ് സി ഹോസ്റ്റലുകൾ, ഡി ഡി യു ജി കെ വൈ സെൻ്ററുകൾ, തെരഞ്ഞെടുത്ത ഏഴ് സ്കൂളുകൾ എന്നിവിടങ്ങളിലും സ്നേഹിത സേവനങ്ങൾ നൽകുന്നുണ്ട്. സേവനങ്ങൾക്കായി 18004250717 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.
Post a Comment