കണ്ണൂർ :ഇന്ത്യയിൽ വിവിധ സന്ദർഭങ്ങളിലെത്തിയ ഫുട്ബോൾ ഇതിഹാസം മറഡോണ കണ്ണൂരിലെ ഗ്രൗണ്ടിൽ മാത്രമാണ് ഇറങ്ങിയതെന്നും അദ്ദേഹത്തിൻ്റെ പ്രതിമ കണ്ണൂരിൽ സ്ഥാപിക്കുന്നത് കായിക ലോകത്തിന് ആവേശവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു .ജില്ലാ ഗെയിംസ് അസോസിയേഷൻ്റെ ഓൺലൈൻ ആയി നടത്തിയ സ്കിൽ ടാലൻറ് ചാലഞ്ച് പ്രോഗ്രാമിൻ്റ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ സമ്മാനദാനം നടത്തി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ അധ്യക്ഷം വഹിച്ചു.ജിഗ്ളിങ്ങിന് ഗിന്നസ്സ് റെക്കോർഡ് നേടിയ കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ഏഴാം ക്ലാസ്സുകാരി അഖില, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ.വി.ധനീഷ് ,ഇന്ത്യൻ ഇൻറർനാഷണൽ പ്ലയർ എൻ.പി.പ്രദീപ് ,ഇൻറർ നാഷണൽ കോച്ച് കെ.കെ സതീഷ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ഡ.ഇ.ഒ.പി.സനകൻ,എസ്.എസ്.എ .ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ടി.പി.വേണുഗോപാൽ, പി.പി .മുഹമ്മദലി, പൊതുവിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ പി.വി. പ്രദീപൻ ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് .കെ.കെ.പവിത്രൻ ,ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് വി.പി.പവിത്രൻ ,കെ .പ്രഭാവതി,അധ്യാപക സംഘടനാ നേതാക്കളായ ഹരീഷ് കടവത്തൂർ ,കെ.സി.സുധീർ ,എം.ടി.സുരേഷ് കുമാർ, ജനറൽ കൺവീനർ ടി.വി.അരുണാചലം, എൻ.പി.ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment