ന്യൂഡൽഹി : രാജ്യം ഇന്ന് കോവിഡ് വാക്സിനേഷന് വേണ്ടി സജ്ജമായിക്കൊണ്ടിരിക്കുകയാണ്. വാക്സിനേഷൻ ആധാറുമായി ബന്ധപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസർക്കാറു കളോട് നിർദ്ദേശിച്ചിരിക്കുകായാണ്. കോവിഡ് വാക്സിനെടുക്കുന്നവരെ തിരിച്ചറിയുവാനും, കണക്കുകൾ കൃത്യമായ് രേഖപ്പെടുത്താനും ആധാർ വിവരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാനുമാണ് കേന്ദ്രം ഇങ്ങനെയൊരു തീരുമാനമെടുത്തത്. കോവിഡ് ഫ്ലാറ്റ്ഫോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വാക്സിൻ എടുക്കുന്നവരിൽ ആൾമാറാട്ടം മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കുമാവാനും കുത്തിവയ്പ്പിനെ തുടർന്നുള്ള ആശയവിനിമയത്തിനും ഈ തീരുമാനം ഗുണം ചെയ്യുമെന്ന് സമതി അധ്യക്ഷൻ ആർ എസ് ശർമ്മ പറഞ്ഞു.
Post a Comment