സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ മദ്യത്തിന് വില കൂടും. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതിനാൽ മദ്യവില 20 ശതമാനം മുതൽ 30 ശതമാനം വരെ ഉയർത്തണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഏഴ് ശതമാനം വില വർധിപ്പിക്കാനാണ് ബെവ്കോ തീരുമാനിച്ചിരിക്കുന്നത്. 40 രൂപ മുതൽ 150 രൂപ വരെയാണ് ലിറ്ററിന് വില കൂട്ടുക. ബിയറിൻ്റെയും വൈനിൻ്റെയും വിലയിൽ മാറ്റമുണ്ടാകില്ല. രണ്ട് ദിവസത്തിനകം സമ്മതപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ, വിതരണ കമ്പനികൾക്ക് കത്തയച്ചു.
Post a Comment