എന്‍ജിനിയറിങ്, ടെക്‌നോളജി മാസ്‌റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്കായി എ.ഐ.സി.ടി.ഇ. പി.ജി. സ്‌കോളര്‍ഷിപ്പ്



ന്യൂഡൽഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) യോഗ്യതയോടെ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനം നേടിയവർക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
മുഴുവൻസമയ മാസ്റ്റർ ഓഫ് എൻജിനിയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ഫാർമസി പ്രോഗ്രാമുകളിലൊന്നിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ അധ്യയനവർഷം പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. രണ്ടുവർഷത്തേക്ക് മാസം 12,400 രൂപനിരക്കിൽ സ്കോളർഷിപ്പ് കിട്ടും.
വിദ്യാർഥികൾക്ക് പ്രവേശനം നൽകിയ സ്ഥാപനങ്ങൾ ഈ വിഭാഗം വിദ്യാർഥികളുടെ വിശദാംശങ്ങൾ എ.ഐ.സി.ടി.ഇ. വെബ്സൈറ്റിൽ (www.aicte-india.org) ഫെബ്രുവരി 28-നകം അപ്ലോഡ് ചെയ്യണം. തുടർന്ന് ഓരോ വിദ്യാർഥിയുടെയും പേരിൽ ജനറേറ്റ് ചെയ്യപ്പെടുന്ന യുണിക് ഐ.ഡി. വിദ്യാർഥിക്ക് കൈമാറണം.
അതു ലഭിച്ചശേഷം വിദ്യാർഥി എ.ഐ.സി.ടി.ഇ. വെബ്സൈറ്റിലെ 'പി.ജി.സ്കോളർഷിപ്പ് (ഗേറ്റ്/ജിപാറ്റ്)' (ക്വിക്ക് ലിങ്കിൽ ഇതു കാണാം) എന്ന ലിങ്കുവഴി സ്കോളർഷിപ്പ് അപേക്ഷ ഫെബ്രുവരി 28-നകം നൽകണം. അസൽ രേഖകളുടെ ജെ.പി.ജി./പി.ഡി.എഫ്. ഫോർമാറ്റിലുള്ള സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യണം.
വിദ്യാർഥിയുടെ വിവരങ്ങൾ/രേഖകൾ സ്ഥാപനതലത്തിൽ പരിശോധിച്ച് (സ്റ്റുഡന്റ്സ് വെരിഫിക്കേഷൻ) സ്കോളർഷിപ്പ് വിതരണ അംഗീകാരം (സ്കോളർഷിപ്പ് ഡിസ്ബേഴ്സ്മെന്റ്അപ്രൂവൽ) സ്ഥാപനതലത്തിൽ നൽകണം. മാർച്ച് 15-നകം ഈ നടപടികൾ സ്ഥാപനം പൂർത്തിയാക്കണം. വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement