കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി


കണ്ണൂർ: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്.


എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement