വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്







തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിലുള്ള ചർച്ച വൈകീട്ട്. വ്യവസ്‌ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്‍കുമ്പോള്‍ എഎഐടിയുസിയോ മറ്റ് പ്രതിപക്ഷ സംഘടനകളോ അനുകൂലിക്കുന്നില്ല.


പ്രത്യേക കമ്പനി രൂപീകരിക്കാതെ കിഫ്ബിയുടെ സഹായം കിട്ടില്ല. അതുകൊണ്ടുതന്നെ എതിർപ്പുകൾ ഉയർന്നാലും കമ്പനി രൂപീകരണം നടക്കും. കെഎസ്ആര്‍ടിസിയിലെ അവസ്‌ഥ തുറന്നുപറഞ്ഞതോടെ എംഡിയും യൂണിയന്‍ നേതാക്കളും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാണ്. എങ്കിലും അവരെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനാണ് ബിജു പ്രഭാകറിന്റ തീരുമാനം.

പുതിയതായി രൂപീകരിക്കുന്ന കമ്പനി പൂര്‍ണമായും കെഎസ്ആര്‍ടിസിയുടെ കീഴിലായിരിക്കുമെന്നും പത്തുവര്‍ഷം കഴിഞ്ഞാല്‍ കമ്പനി പിരിച്ചുവിടുമെന്നും ബോധ്യപ്പെടുത്താനായിരിക്കും ശ്രമം. സ്വിഫ്റ്റ് കമ്പനി രൂപീകരണം സര്‍ക്കാരിന്റ നയത്തിന്റ ഭാഗമായതിനാല്‍ സിഐടിയുവിന് അംഗീകരിച്ചേ പറ്റു. എന്നാല്‍ പ്രതിപക്ഷ യൂണിയനുകൾ തീരുമാനം അംഗീകരിക്കാൻ വഴിയില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement