ചൈനയിലെ ടിയാന്‍ജിനില്‍ ഐസ്‌ക്രീമില്‍ കോവിഡ് കണ്ടെത്തി. ടിയാന്‍ജിന്‍ ദാഖിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമിലെ മൂന്ന് സാമ്പിളുകളിലാണ് കോവിഡ് കണ്ടെത്തിയത്. ഐസ്‌ക്രീം കഴിച്ചവരെ തേടിയുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍.
4836 ബോക്‌സ് ഐസ്‌ക്രീമാണ് കമ്പനി നിര്‍മിച്ചത്. ഇതില്‍ 1812 വിവിധ പ്രവിശ്യകളില്‍ വിറ്റു. 2089 ബോക്‌സുകള്‍ സുരക്ഷിമായി സീല്‍ ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രൈനില്‍ നിന്നും ന്യൂസിലാന്‍ഡില്‍ നിന്നുമെത്തിച്ച അസംസ്‌കൃത വസ്തുക്കളില്‍ നിന്നാണ് കമ്പനിയില്‍ ഐസ്‌ക്രീം നിര്‍മിക്കുന്നത്.
60 ബോക്‌സുകളാണ് പ്രാദേശിക മാര്‍ക്കറ്റില്‍ വിറ്റഴിച്ചത്. ഐസ്‌ക്രീം വാങ്ങിക്കഴിച്ചവര്‍ ആരോഗ്യവകുപ്പ് അധികൃതരില്‍ വിവരം അറിയിക്കണമെന്ന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കമ്പനിയിലെ 1662 ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ഇതില്‍ എഴുനൂറു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ഡോ സ്റ്റീഫന്‍ ഗ്രിഫിന്‍ വ്യക്തമാക്കി
Post a Comment