ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്.
29 ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ബുധനാഴ്ചയിലെ വിലവർധന. ഇതുപ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 83.97 രൂപ നൽകണം. ഡീസലിനാകട്ടെ 74.12 രൂപയുമാണ് വില. കോഴിക്കോട്ടാകട്ടെ 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും നൽകണം.
കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 53,86 ഡോളർ നിലവാരത്തിലെത്തി.
Post a Comment