സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ചു; 6 മരണം






ജയ്‌പൂർ: രാജസ്‌ഥാനിൽ സ്വകാര്യബസ് വൈദ്യുതലൈനിൽ തട്ടി തീപിടിച്ച് 6 മരണം. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ജലോർ ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. മന്ദോറിൽ നിന്ന് ബീവറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബീവറിലേക്കുള്ള യാത്രക്കിടെ വഴിതെറ്റിയ ബസ് ഉൾഗ്രാമമായ മഹേഷ്‌പുരയിലേക്കുള്ള വഴിയിൽ എത്തുകയായിരുന്നു. അവിടെ വെച്ച് വൈദ്യുത ലൈനിൽ തട്ടുകയും തീപിടിക്കുകയും ചെയ്‌തു.

6 പേർ സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ജോധ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ചെറിയ പരിക്കുകളോടെ ജലോറിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement