കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ ചാലക്കുന്നിനെയും തോട്ടട പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ചാല കട്ടിങ് റെയിൽവേ മേൽപ്പാലത്തിന് 5.27 കോടിയുടെ ഭരണാനുമതി ലഭിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ബജറ്റിൽ സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ വിശദമായ പഠനത്തിനു ശേഷം നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ ഭരണാനുമതി നൽകിയത്. തോട്ടട ഐ ടി ഐ, പോളിടെക്നിക് , ശ്രീ നാരായണഗുരു കോളേജ്, തോട്ടട ഹയർ സെക്കൻ്ററി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തോട്ടsയിലേക്ക് ചാല ബൈപാസിൽ നിന്നും നേരിട്ട് എത്തുന്നതിനും റെയിൽപാളം മുറിച്ചുള്ള യാത്ര ഒഴിവാക്കുന്നതിനും ഓവർ ബ്രിഡ്ജ് ഉപകാരപ്രദമാകും.
Post a Comment