വ്യോമസേനക്ക് 48000 കോടിയുടെ 83 തേജസ്‌ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി





ന്യൂഡെൽഹി: തദ്ദേശ നിർമിത ലഘു പോർവിമാനമായ 83 തേജസ് (ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നൽകി. 48,000 കോടിയോളം രൂപയുടേതാണ് ഇടപാട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ് കരാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയതെന്ന് പ്രതിരോധ രാജ്നാഥ് സിംഗ് അറിയിച്ചു.

തേജസ് വിമാനങ്ങൾ വ്യോമസേനയെ ശക്തിപ്പെടുത്തും. ഈ കരാർ ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്ത് സ്വാശ്രയത്വത്തിന്റെ പുതുതരംഗം സൃഷ്‌ടിക്കും രാജ് നാഥ് സിംഗ് പറഞ്ഞു. വരും വർഷങ്ങളിൽ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി നേരത്തെ ഉണ്ടാക്കിയ കരാറിന് പുറമേയാണ് പ്രാദേശികമായി നിർമിച്ച ജെറ്റുകൾ അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയിൽ ചേരാൻ ഒരുങ്ങു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement