മാരുതി ഒമ്നിവാനിൽ കടത്തുകയായിരുന്ന 45 കുപ്പി മദ്യവുമായി 2 പേരെ എക്സൈസ് പിടികൂടി. പാൽച്ചുരം സ്വദേശികളായ പാച്ചൻ എന്ന വിനോയ് പി കെ, രാജു കെ എൻ എന്നിവരെയാണ് 45 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പേരാവൂർ എക്സൈസ് സംഘം അമ്പായത്തോട് പ്രിൻസ് ഹോട്ടലിന് മുൻവശം വെച്ച് പിടികൂടിയത്.ഇരുവർക്കെതിരെയും അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. എക്‌സൈസ് കമ്മീഷ്ണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.പി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യകടത്ത് പിടികൂടാൻ സാധിച്ചത്.
Post a Comment