മുംബൈ: കഴിഞ്ഞ ഏഴു മാസം കൊണ്ട് രാജ്യത്തെ സൃഷ്ടിക്കപ്പെട്ടത്
33,000 ടൺ കോവിഡ് അനുബന്ധ മാലിന്യം.3,587 ടൺ മാലിന്യവുമായി മഹാരാഷ്ട്രയാണ് കൊവിഡ് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന അതിമുന്നിൽ. കേരളം രണ്ടാം സ്ഥാനത്ത്.(3,300 ടൺ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്( സിപിസിബി) ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ മാലിന്യം(5,500 ടൺ) ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ മുതലുള്ള ഏഴുമാസത്തെ കണക്കാണ് (സിപി സിബി) പുറത്തുവിട്ടിരിക്കുന്നത്.
കൊവിഡ് വാക്സിൻ വ്യാപനത്തെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതിനായി സിപിസിബി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നടപടികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷണത്തിനും ആയി മെയ് മാസത്തിൽ കോവിഡ് 19 ബിഡബ്ള്യുഎം എന്ന മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു. 2020 ജൂലായിൽ രാജ്യത്തെ എല്ലാ നഗരസഭകളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ആപ്പ് നിർബന്ധമായി ഉപയോഗിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് ലഭിച്ച വിവരങ്ങളാണ് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നിയന്ത്രണ ബോർഡിന്റെ കൈവശമുള്ളത്.
Post a Comment