ന്യൂ മാഹിയിൽ പരക്കെ അക്രമം തുടരുന്നു ; 3 പേർക്ക് വെട്ടേറ്റു. നിരവധി പേർക്കെതിരെ കേസ്


ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മാടപ്പീടിക, കല്ലിൽ താഴ പ്രദേശങ്ങളിൽ സിപിഎം – ബിജെപി സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. മാടപ്പീടിക ശാഖാ ശിക്ഷകിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. കല്ലിൽ താഴെ പിടിക സമീപത്തുവെച്ചാണ് അർജ്ജുനെ ആക്രമിച്ചത്. വെട്ടേറ്റ അർജുനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. തുടർന്ന് രാത്രി പത്തുമണിയോടെ കോടിയേരിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം പ്രവർത്തകരായ ഷിനു , സജീവൻ എന്നിവർക്കാണ് വെട്ടേറ്റത്. അക്രമികൾ ബോംബെറിഞ്ഞു ഭീതിപരത്തി. ബൈക്കുകളിലെത്തിയ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമാഹി എസ്ഐ മഹേഷ് കെ നായരും സംഘവും അക്രമം നടന്ന പ്രദേശങ്ങളിൽ എത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement