കണ്ണൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ നൽകുന്നത് 26,000 പേർക്ക്. 3 ഘട്ടങ്ങളായാണു വാക്സീനേഷൻ നൽകുന്നത്.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ( ജനുവരി 08) ജില്ലയിൽ ഡ്രൈ റൺ (മോക് ഡ്രിൽ) നടത്തും. ജില്ലാ ആസ്പത്രി, ആലക്കോട്കുടുംബാരോഗ്യകേന്ദ്രം (തേർത്തല്ലി), ചെറുകുന്ന് സെയ്‌ന്റ് മാർട്ടിൻ ഡിപോറസ് ആസ്പത്രി എന്നിവിടങ്ങളിലാണ്ഡ്രൈ റൺ നടക്കുക. ഓരോ സ്ഥലങ്ങളിലും ഓരോ നോഡൽ ഓഫീസർമാർ നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകരിലാണ് ഡ്രൈ റൺ നടത്തുക.യഥാർഥ വാക്‌സിനേഷൻ പ്രക്രിയയിൽആവശ്യമായ എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ച് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ സർക്കാർ – സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കാണു വാക്സീൻ നൽകുന്നത്. 26,000 ആരോഗ്യ പ്രവർത്തകരാണ് ഇതിനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.
17നു നടക്കുന്ന പോളിയോ കുത്തിവയ്പ്പ് കഴിഞ്ഞായിരിക്കും കോവിഡ് വാക്സീൻ ജില്ലയിൽഎത്തിക്കുകയെന്നാണു കരുതുന്നത്. ഇതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ്അധികൃതർ വ്യക്തമാക്കി. വാക്സീൻ എത്തിയാലുടൻ അതു നൽകി തുടങ്ങും.
കക്കാട് സ്ഥിതി ചെയ്യുന്ന ജില്ലാതല വാക്സീൻ സെന്ററാണു കോവിഡ് വാക്സീൻ സംഭരിക്കുന്നതിനായിജില്ലയിൽ കണ്ടെത്തിയിരിക്കുന്ന സ്ഥാപനം. ഇതിനു പുറമേ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ109 സർക്കാർ സ്ഥാപനങ്ങളിലും വാക്സീൻ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ജില്ലയിലെ 109 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ നടക്കും. ഇതിന്റെ തയാറെടുപ്പുകൾഅവസാനഘട്ടത്തിലാണ്. ഇതിനു പുറമേ, വാക്സിൻ സ്വീകരിക്കാൻ നൂറിലധികം ആരോഗ്യ പ്രവർത്തകരുള്ളസ്വകാര്യ ആശുപത്രികളിലും വാക്സിൻ കേന്ദ്രങ്ങൾ ഉണ്ടാകും. ജില്ലാ ആരോഗ്യ വകുപ്പായിരിക്കും ഇതിനുനേതൃത്വം നൽകുന്നത്.
മിക്ക സ്ഥാപനങ്ങളിലും ഇതിന്റെ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സ്റ്റാഫ് നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത്നഴ്സ് എന്നിവരായിരിക്കും വാക്സീൻ കുത്തിവയ്പ്പെടുക്കുന്നത്. വാക്സീൻ നൽകുന്ന എല്ലാ സെന്ററുകളിലുംഒരു ഓഫിസർക്ക് വാക്സിനേഷൻ ചുമതല നൽകും.
വാക്സിനേഷനായി 3 മുറികളാണ് ആരോഗ്യ കേന്ദ്രങ്ങളിൽ സജ്ജീകരിക്കുന്നത്. വാക്സീൻസ്വീകരിക്കുന്നവരുടെ എണ്ണം അതാതു സമയം ഓൺലൈനായി അപ്‌ലോഡ് ചെയ്യും.
ജില്ലാ തല, ബ്ലോക്ക് തല മീറ്റിങ്ങുകൾ നടത്തി. വാക്സീൻ നൽകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനംഇതിനോടകം പൂർത്തിയായിട്ടുണ്ട്. വാക്സീൻ വിതരണം ചെയ്യുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ബ്ലോക്ക് തലത്തിൽനിന്ന് അധികൃതരെത്തിയുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
Post a Comment