ഒരു ബിറ്റ് കോയിനു വില 25 ലക്ഷം; മാനംമുട്ടെ ഉയരുന്ന മൂല്യം; സൂപ്പര്‍ ലോട്ടോ അടിച്ച് ചിലര്‍.!


ഡിജിറ്റല്‍ കറന്‍സി പ്രതാപകാലത്തേക്ക്, കോവിഡ് കാലത്ത് തുടങ്ങിയ ബിറ്റ് കോയിന്‍ കുതിപ്പു തുടരുന്നു. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ കുതിപ്പു മൂന്നാഴ്ചക്കിടയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍. 2020 ഡിസംബര്‍ 16 നു രേഖപ്പെടുത്തിയ 20000 ഡോളര്‍ (14.6 ലക്ഷം ഇന്ത്യന്‍ രൂപ) മൂല്യത്തെ ഇപ്പോള്‍ പുതിയ 33,365 ഡോളര്‍ (24.3 ലക്ഷം രൂപ) വില മറികടന്നിരിക്കുന്നു. ഈ പുതിയ വില രേഖപ്പെടുത്തിയിരിക്കുന്നത് തിങ്കളാഴ്ചയാണ്. മാര്‍ച്ചുമാസത്തിനു ശേഷം 800 % വര്‍ദ്ധനയാണു ബിറ്റ്‌കോയിന്റെ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.
2020 ഡിസംമ്പറില്‍, രേഖപ്പെടുത്തിയ ഈ കുതിപ്പ് യുഎസിലെ പ്രധാന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസിന്റെ പ്രവര്‍ത്തനം തകരാറിലാക്കി. ഏതായാലും വര്‍ദ്ധിച്ച ഡിമാന്റു മുന്നില്‍ കണ്ട്, ബിറ്റ്‌കോകോയിനെ വാള്‍സ്ട്രീറ്റില്‍ ലിസ്റ്റു ചെയ്യിക്കാനുള്ള പ്രവര്‍ത്തനത്തിലാണു കോയിന്‍ ബേസ് ഇപ്പോള്‍ ഉള്ളത്.

നിക്ഷേപകരും ട്രേഡര്‍മാരും ബിറ്റ് കോയിന്‍ മുഖ്യധാര പണമിടപാടുകള്‍ക്കു പേ പാല്‍ വഴി ഉപയോഗിക്കാനാകുന്ന നാളുകള്‍ വരുമെന്നു പ്രതിക്ഷിക്കുന്നുണ്ട്. അമേരിക്കയിലെ നിക്ഷേപകര്‍ ബിറ്റ്‌കോയിനിലേക്കു ആകര്‍ഷിക്കപ്പെടുന്നതു പണപ്പെരുപ്പത്തെ തടയുവാനുള്ള ബിറ്റ് കോയിനിന്റെ കഴിവും പെട്ടന്നു ലാഭം നേടാം എന്ന ചിന്തയും കൊണ്ടാണ്. സിംഗപ്പൂര്‍ ബാങ്കിന്റെ കറന്‍സി അനലിസ്റ്റായ മോ സിയോങ് സിമിന്റെ അഭിപ്രായത്തില്‍, നിക്ഷേപകരില്‍ ചിലരെങ്കിലും ഡോളറിനു വിലയിടിയുമെന്നു ചിന്തിക്കുന്നവരാണെന്നു പറയുന്നു. ഒപ്പം സ്വര്‍ണ്ണത്തേക്കാള്‍ മികച്ച നിക്ഷേപമാണു ബിറ്റ് കോയിനെന്നും ആളുകള്‍ കരുതുന്നു. നിക്ഷേപകരില്‍ പലരും കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടത്തില്‍ സ്വര്‍ണ്ണത്തേക്കാള്‍ മികച്ച സുരക്ഷിത നിക്ഷേപമാണ് ബിറ്റ് കോയിന്‍ നിക്ഷേപമെന്നു കരുതുന്നുണ്ട്. അതിനാല്‍ തന്നെ 2020ല്‍ ദിനംപ്രതി ശരാശരി 2.7% വളര്‍ച്ചയാണ് ബിറ്റ് കോയിന്‍ രേഖപ്പെടുത്തിയത്. ഇതേ കാലഘട്ടത്തില്‍ സ്വര്‍ണത്തിന്റെ വളര്‍ച്ച 0.9% മാത്രമായിരുന്നു.

അനലിസ്റ്റുകള്‍ ഒരു ബിറ്റ് കോയിനിന്റെ മൂല്യം 100000 ഡോളര്‍ എത്തുമെന്നാണു കരുതുന്നതെന്നു ചെയിന്‍ ലിങ്ക് എന്ന ബ്ലോക്ക് ചെയിന്‍ പ്രോജക്ടിന്റെ സ്ഥാപകരിലൊരാളായ സെര്‍ജി നസ്‌റോവ് അഭിപ്രായപ്പെടുന്നത്. ബിറ്റ് കോയിനിന്റെ കുതിപ്പിന്റെ ചുവടുപിടിച്ചു രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറന്‍സിയായ എതെറിയം ഞായറാഴ്ച, അതിന്റെ ചരിത്രത്തിലെ റിക്കോര്‍ഡ് മൂല്യമായ 1014 ഡോളര്‍ (74 100 രൂപ) രേഖപ്പെടുത്തി. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement