നീറ്റ് പി.ജി 2021: പരീക്ഷാതീയതി പ്രഖ്യാപിച്ചു




ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ). രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 18-നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതിൽ മാറ്റമുണ്ടായേക്കാമെന്നും എൻ.ബി.ഇ അറിയിച്ചു.
പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാർഥികൾ ജൂൺ 30-ന് മുൻപായി എം.ബി.ബി.എസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം. അപേക്ഷാ ഫോം nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.
ഏപ്രിൽ 18-ന് നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിൽ 300 ചോദ്യങ്ങളാണുണ്ടാവുക. മൂന്നു മണിക്കൂർ 30 മിനിറ്റാകും പരീക്ഷയുടെ ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.നീറ്റ് പി.ജി 2021.

Post a Comment

Previous Post Next Post

Join Whatsapp

Advertisement