ഭോപ്പാല്‍: മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന പൊതുഅവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ക്യാംപയിന്‍ നടക്കുന്നതിനിടെയാണ് 13കാരിക്ക് നേരെ ക്രൂരകൃത്യം നടന്നത്.
കുട്ടിക്ക് പരിചയമുള്ള ഒരാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ജനുവരി നാലിനാണ് ആദ്യം പീഡിപ്പിച്ചത്. ആറ് ദിവസത്തിന് ശേഷം ജനുവരി 11നും ഇവരില്‍ നിന്ന് കുട്ടിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായി. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം രണ്ട് ട്രക്ക് ഡ്രൈവര്‍മാരും കുട്ടിയെ ആക്രമിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്‌റ്റിലായതായി പോലീസ് അറിയിച്ചു.
Post a Comment