കൊച്ചിൻ കോർപറേഷൻ എൽഡിഎഫ് പിടിച്ചേക്കും. യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചേക്കില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്.
എൽഡിഎഫ് 33 സീറ്റുകൾ നേടിയിരിക്കുകയാണ്. ഇനി രണ്ട് സീറ്റുകളിൽ അനിശ്ചിതിത്വം തുടരുകയാണ്. ഒരു സീറ്റിൽ ടോസ് ചെയ്താണ് വിജയയിലെ പ്രഖ്യാപിക്കുന്നത്. കലൂർ സൗത്തിലാണ് അത്തരത്തിലൊരു കാര്യം നടന്നത്.
കൊച്ചി കോർപറേഷനിൽ എൽഡിഎഫ് 33 സീറ്റ് നേടിയപ്പോൾ, യുഡിഎഫ് 30 സീറ്റ് നേടി. ബിജെപി അഞ്ച് സീറ്റുകളും നേടിയിട്ടുണ്ട്. കൊച്ചിയുടെ ഭാവി അരുടെ കൈയ്യിൽ എത്തുമെന്നാണ് ഇനി അറിയേണ്ടത്.
Post a Comment