സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം


തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. വ്യാഴാഴ്ച ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടർമാരും നടപ്പാക്കണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement