തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് വിജയം


തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്

.മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന് റീ പോളിം​ഗ് നടന്നത്. 99 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.
തിരൂരങ്ങാടി നഗരസഭ ഓഫിസിൽ വച്ചാണ് വോട്ട് എണ്ണിയത്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിം​ഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനിച്ചത്.


വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎൻസി) -391, അസൈനാർ സ്വതന്ത്രൻ -255, ബീരാൻ പിഎം -സിപിഐ -167, സുധീർ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം.
യന്ത്രതകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് ഇന്ന് ഇവിടെ റീപോളിംഗ് നടത്തിയത്. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബർ 10ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്തത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement