കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യുഡിഎഫ് അക്കൗണ്ട് തുറന്നു. രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഇടതുപക്ഷം മാത്രം അധികാരത്തിലെത്തിയ പഞ്ചായത്താണ് മലപ്പട്ടം.
യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഒരിക്കല്‍ വിജയിച്ചതൊഴിച്ചാല്‍ പ്രതിപക്ഷത്ത് ആരും സാധാരണ ഉണ്ടാവാറില്ല. ഇക്കുറി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചു. നാല് സിപിഐഎം സ്ഥാനാര്‍ത്ഥികളും ഒരു സിപിഐ സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഒരു വാര്‍ഡില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ നഗരസഭയിലടക്കം യുഡിഎഫ് ലീഡ് നേടിയപ്പോള്‍ മലപ്പട്ടം ഇടതുക്ഷത്തോടൊപ്പം ഉറച്ചു നിന്നു. നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തോടൊപ്പം തന്നെയായിരുന്നു. ഇക്കുറി എട്ട് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
എല്ലാ വാര്‍ഡുകളിലും സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്. ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ലീഗും മത്സരിക്കുന്നു.
Post a Comment