ഇരിട്ടിയില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിൽ



ഇരിട്ടി:പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍ കിളിയന്തറ മുപ്പത്തിരണ്ടാം മൈലില്‍ തേങ്ങാട്ട് പറമ്പില്‍ ഹൗസില്‍ കെ. മനാഫിനെയാണ് ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്റെ നേതൃത്തില്‍ അറസ്റ്റ് ചെയ്തത്.ഇരിട്ടിക്കടുത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു മാസമായി നിരന്തരം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന പരാതിയില്‍ വീട്ടിനടുത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത് .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇരിട്ടി സിഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ് ഐ.കെ മുസ്തഫ, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഹഫ്‌സത്ത്, സൗമ്യ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement