അതേ സമയം ഹൊസൂർ റോഡിലെ ഹളേ ചന്ദാപുരയിൽ അക്രമികൾ ഒരു ബി.എം ടി.സി.ബസ് തകർത്തു. ചില്ലുകൾ എല്ലാം കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി ബസുകളും നമ്മ മെട്രോയും സർവീസ് നടത്തുന്നുണ്ട്.
ടാക്സി – ഓട്ടോ സർവ്വീസുകൾ ചെറിയ രീതിയിൽ നടക്കുന്നുണ്ട്.
കർണാടക രക്ഷണ വേദികെ ഇന്ന് ഗാന്ധിനഗറിലെ അവരുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടിലേക്ക് റാലി നടത്തും എന്ന് രക്ഷണ വേദികെ നേതാവ് നാരായണ ഗൗഡ അറിയിച്ചു.റാലിക്ക് പോലീസിൻ്റെ അനുമതി ഇല്ല.
മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടങ്ങൾ നടത്തുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
രാവിലെ 08:30 യോടെ നഗരത്തിലെ പുട്ടണ്ണച്ചെട്ടി ടൗൺ ഹാളിന് മുൻപിൽ പ്രതിഷേധക്കാർ എത്തിയിട്ടുണ്ട്.
ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ 08:40 ഓടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Post a Comment