പുതുവർഷം പിറന്നു. പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവർഷം പിറക്കുന്നത്.
ന്യൂസീലൻഡിൽ വിപുലമായ കരിമരുന്ന് പ്രയോഗത്തോടെയാണ് പുതുവർഷത്തോടെ വരവേറ്റത്. കൊവിഡ് മാഹാമാരിക്കിടെയും ആകാശത്ത് വിരിഞ്ഞ പൂത്തിരി ദൃശ്യങ്ങൾ കാണാൻ ജനം തടിച്ചുകൂടിയിരുന്നു.
ക്രിസ്മസ് ഐലൻഡ് എന്നറിയപ്പെടുന്നകിർത്തിമാത്തി ദ്വീപിലാണ് പുതുവർഷം അവസാനം എത്തുക. കിർത്തിമാത്തിയിൽ 6,500 പേർ മാത്രമാണ് താമസിക്കുന്നത്.
Post a Comment