അധ്യാപക പരിശീലനത്തിന് സർവ്വകലാശാല നടപടിയില്ല. ഒരുവർഷം നീളുമെന്ന ആശങ്കയിൽ ബി.എഡ് വിദ്യാർഥികൾ.



കണ്ണൂർ: അധ്യാപകപരീശീലനം തുടങ്ങാത്തതോടെ പ്രതിസന്ധിയിലായി കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ ബി.എഡ് വിദ്യാർത്ഥികൾ. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട ബി.എഡ് കോഴ്‌സ് മൂന്നു വർഷം എടുക്കുമോ എന്ന ആശങ്കയിൽ ആണ് ബി.എഡ് വിദ്യാർഥികൾ. കാലിക്കറ്റ്, എം.ജി, കേരള സർവ്വകലാശാലകൾ അദ്ധ്യാപക പരിശീലനം ഓണലൈൻ ക്ളാസ്സുകൾ രൂപത്തിൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ ബി.എഡ് വിദ്യാർത്ഥികളോട് ഇതിനെക്കുറിച്ചു യതൊരുവിധ നിർദ്ദേശങ്ങളും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത്‌ നിന്നു വന്നിട്ടില്ല. സ്‌കൂൾ തുറക്കുന്നതുവരെ കാത്തിരിക്കണം എന്നൊക്കെയാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്. സ്‌കൂൾ എന്നു തുറക്കും എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്ത സഹചര്യത്തിൽ എത്രകാലം കാത്തിരിക്കണം എന്നാണ് വിദ്യാർഥികളുടെ ചോദ്യം. ഇതിലൂടെ ഒരു വർഷമാണ് വിദ്യാർത്ഥികൾക്ക് നഷ്ടമാകേണ്ടി വരുന്നത്. ഈ അധ്യയനവര്ഷത്തിൽ തന്നെ കോഴ്‌സ് പൂർത്തിയാക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർവ്വകലാശാല വൈസ് ചാന്സലർക്ക് ഇന്ന് വിദ്യാർഥികൾ മാസ്സ് മെയിൽ അയക്കും. ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും വിദ്യാർഥികൾ പറയുന്നു

Post a Comment

Previous Post Next Post

Join Whatsapp

Advertisement