കവി സുഗതകുമാരി അന്തരിച്ചു


കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവിയത്രിയും സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ തകരാറ് സംഭവച്ചതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ കൊവിഡ് ബാധയെത്തുടന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബ്രോങ്കോ ന്യുമോണിയ കാരണമുള്ള ശ്വാസ തടസമാണ് പ്രധാന ആരോഗ്യ പ്രശ്‌നമായി ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement