നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചു






സിനിമ നടന്‍ അനില്‍ നെടുമങ്ങാട് അന്തരിച്ചു. 48 വയസായിരുന്നു. മലങ്കര ഡാമില്‍വെച്ചാണ് അപകടം സംഭവിച്ചത്. സൂഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപടം നടന്നത്. അപകട സ്ഥലത്ത് നിന്ന് മുട്ടം പോലീസാണ് അനിലിനെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്ട്ടര്‍ അറിയിച്ചത്.

ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു താരം. ക്രിസ്മസ് ആയതിനാല്‍ ഇന്ന് ഷൂട്ടിങ് ഇല്ലായിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലേറിയട്ടെ, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, കമ്മട്ടിപ്പാടം, ആഭാസം, പരോള്‍, കിസ്മത്ത്, പാവാട, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement