വീട്ടുതടങ്കലിൽ അല്ല, കർഷകർക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു: അരവിന്ദ് കെജ്‌രിവാൾ


വീട്ടുതടങ്കൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സമരം നടത്തുന്ന കർഷകർക്ക് ഒപ്പം തുടരാൻ തന്നെ അനുവദിച്ചില്ലെന്നും വീട്ടിൽ അവർക്കായി താൻ പ്രാർത്ഥിയ്ക്കുകയായിരുന്നു എന്നും കെജ്‌രിവാൾ വ്യക്തമാക്കി. അതേസമയം മുനിസിപ്പാലിറ്റികൾക്ക് സർക്കാർ നൽകേണണ്ട 13,000 കോടി രൂപയുടെ കുടിശ്ശിക നൽകാതിരിയ്ക്കാനും മാധ്യമ ശ്രദ്ധ രാഷ്ട്രിയ ലക്ഷ്യങ്ങൾക്കായി നേടാനുമാണ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ഇന്നലെ രാവിലെ മുതൽ ഡൽഹിയിൽ ആരംഭിച്ച ആം ആദ്മി – ബി.ജെ.പി തെരുവ് യുദ്ധം അവസാനിച്ചത് രാത്രി എറെ വൈകിയാണ്. സന്ധ്യയോടെ വീടിന് പുറത്തെത്തിയ കെജ്‌രിവാൾ, തന്നെ കർഷകരുടെ അടുത്തേയ്ക്ക് പോകാൻ അനുവദിയ്ക്കാത്തത് കൊണ്ട് അവർക്കായി പ്രാർത്ഥിയ്ക്കുകയായിരുന്നെന്ന് കെജ്‌രിവാൾ അറിയിച്ചു.
കെജ്‌രിവാൾ പുറത്തെത്തി പ്രപർത്തകരെ കണ്ടതോടെയാണ് സംഘർഷ സാഹചര്യം ഒഴിവായത്. കെജ്‌രിവാളിൻ്റേത് നാടകമാണെന്ന് ബി.ജെ.പി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഡൽഹിയിലെ ബി.ജെ.പി ഭരിയ്ക്കുന്ന മുനിസിപ്പാലിറ്റികൾക്ക് സര്ക്കാെർ 13,000 കോടി രൂപ നൽകാനുണ്ട്. ആ കുടിശ്ശിക നൽകാതിരിയ്ക്കാനും ജനശ്രദ്ധ തിരിയ്ക്കാനുമാണ് കെജരിവാളിന്റെ ശ്രമം എന്നാണ് ബി.ജെ.പി യുടെ ആരോപണം. നോർത്ത് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് നിലവിൽ ഡൽഹിയിൽ ബി.ജെ.പി ഭരണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement