ബെംഗളൂരില്‍ ജനിതകമാറ്റം വന്ന കോവിഡ് കണ്ടെത്തിയ കോംപ്ലക്സ് തന്നെ സീൽ ഡൗൺ ചെയ്ത് പോലീസ്



ജനിതകമാറ്റം വന്ന് അതി തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കൊടുവിൽ അപ്പാർട്ട്മെൻ്റ് കോംപ്ലക്സ് തന്നെ സീൽ ഡൗൺ ചെയ്ത് പോലീസ്.

ഡിസംബർ 19 ന് യുകെയിൽ നിന്ന് നഗരത്തിലെത്തിയ രണ്ട് സ്ത്രീത്രീകൾക്കാണ് പുതിയ തരം കോവിഡ് സ്ഥിരീകരിച്ചത്.

ബൊമ്മനഹള്ളി സോണിലെ വസന്തപുരയിലെ സിരി എംബസി അപ്പാർട്ട് മെൻറിൽ ആണ് ഇവർ താമസിച്ചിരുന്നത്, ഇവരെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും അതേ അപ്പാർട്ട്മെൻ്റ് കോംപ്ലക്‌സിൽ താമസിക്കുന്ന മറ്റുള്ളവരോട് ഹോട്ടലുകളിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ കോംപ്ലക്സിലെ മറ്റ് താമസക്കാർ എതിർത്തതോടെ അപ്പാർട്ട്മെൻ്റ് പോലീസ് പുറത്തു നിന്ന് സീൽ ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement